മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ
പറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.
Related News
കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭയിൽ ചോദ്യോത്തരവേള ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് നേതാവിനെ കള്ളക്കേസില് കുടുക്കി ജയിലിലടക്കാന് മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണവും അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവരും. വിഷയത്തില് ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം. ശബരിനാഥിൻ്റെ അറസ്റ്റിന് വഴിയൊരുക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത. […]
കെഎസ്ആർടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരുക്ക്
തമിഴ്നാട് കൃഷ്ണഗിരിയിൽ കെഎസ്ആർടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ആറരയോടെ സംഭവം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിൻ പൂർണമായും തകർന്നു.
26 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി കേരളത്തില് 26 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. പോസിറ്റീവ് ആയതില് 14 പേര് പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര് വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു പേര്ക്ക് നെഗറ്റീവായി. കാസര്കോട്ട് 10 പേര്ക്കും മലപ്പുറത്ത് അഞ്ച് പേര്ക്കും പാലക്കാട്, വയനാട് ജില്ലകളില് 3 പേര്ക്കും കണ്ണൂരില് രണ്ടു പേര്ക്കും പത്തനംതിട്ട, […]