Kerala

“ഓർമകളിൽ മായാതെ”; ജിഷ്ണു രാഘവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം

മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് നടൻ ജിഷ്ണു രാഘവന്റെ വേർപാട്. മാര്‍ച്ച് 25 ന് ജിഷ്ണു വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം തികയുകയാണ്. ‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവൻ. ആ നിഷ്കളങ്കമായ ചിരി ഇന്നും മലയാളികൾക്ക് പ്രിയപെട്ടത് തന്നെയാണ് 2014 മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 2016 ല്‍ ആണ് കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്. 

രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും ജിഷ്ണു പ്രകടിപ്പിച്ചിരുന്നു. താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞ ജിഷ്ണു, രോഗകാലത്തെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ചികിത്സയ്ക്കിടയിലും സമൂഹമാധ്യമങ്ങളിൽ ജിഷ്ണു സജീവമായിരുന്നു. രോഗം ബാധിച്ച പലര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു.

1987 ൽ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത ‘കിളിപ്പാട്ട്’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ജിഷ്ണു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വിഷ്ണുവിന്റെ ഉറ്റ സുഹൃത്ത് ആയ സിദ്ധാര്‍ത്ഥ് ഭരതന്‍ ഇരുവരും ഒരുമിച്ചുള്ള ഓർമ പങ്കുവെച്ചത്. നമ്മള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിയ്ക്കുന്നത്.

“ഈ ദിവസം മാത്രമല്ല ജിഷ്ണുവിനെ ഓര്‍ക്കുന്നത്.. ഏഴ് വര്‍ഷത്തെ വേര്‍പാട്…” എന്നാണ് അടിക്കുറിപ്പോടെയാണ്‌ സിദ്ധാര്‍ത്ഥ് ഫോട്ടോ പങ്കിട്ടിരിക്കുന്നത്.