കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ് മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.
Related News
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കിയില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച്ച വരെസംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില് ഇടിമിന്നല് ശക്തമാകാന് സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല് 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണം. ശനിയാഴ്ച്ച കൊല്ലത്ത് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.
കാട്ടിലെ ഏറ്റുമുട്ടൽ; വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പാണോയെന്ന സംശയത്തിൽ പൊലീസ്
കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്. 10 ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും […]
പ്രളയം തകര്ത്ത കേരളത്തിലെ റോഡുകള് നന്നാക്കാന് ജർമൻ ഡെവലപ്മെന്റ് ബാങ്ക്
പ്രളയം തകർത്ത സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്മെന്റ് ബാങ്ക് 1400 കോടി രൂപ സഹായം നല്കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്മെന്റ് ബാങ്കും കരാർ ഒപ്പിട്ടു. 2020 മെയ് മാസത്തില് പണി ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തില് തകര്ന്ന സംസ്ഥാനത്തെ 31 റോഡുകള് പുനര്നിര്മ്മിക്കാനാണ് ജർമൻ ഡെവലപ്മെന്റ് ബാങ്ക് സഹായം നല്കുന്നത്. 1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്മെന്റ് ബാങ്ക് നൽകുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം […]