കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും. ഇന്നും നാളെയുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തും. മാളുകളിലും, മാർക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. പൊതു സ്വകാര്യ പരിപാടികൾ അധികൃതരെ മുൻകൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒൻപത് മണിക്ക് അടക്കണം. തീയറ്ററുകളിൽ 50 ശതമാനം പേർക്ക് മാത്രമാണ് അനുമതി. കൂടുതൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ ഊർജിതമാക്കും. വ്യാപകമായ പരിശോധന, കർശന നിയന്ത്രണം ഊർജിതമായ വാക്സിനേഷൻ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/03/covid.jpg?resize=1200%2C642&ssl=1)