കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി നാട്ടുകാര്‍.ഏഴ് പേരടങ്ങുന്ന സായുധ സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുത്തപ്പന്‍പുഴയിലെ കര്‍ഷക സമരത്തിന് സംഘം പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സമരത്തെ പിന്തുണക്കുന്ന പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്.
Related News
4353 പേര്‍ക്ക് കോവിഡ്; 2205 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]
ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും; ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ആണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. […]
അനധികൃത നിര്‍മ്മാണം; മൂന്നാര്‍ പഞ്ചായത്തിനെതിരെ ഹൈക്കോടതി
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ ആര് അനുസരിക്കുമെന്നും കോടതി ചോദിച്ചു. മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം അനധികൃതം തന്നെയാണെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു. മൂന്നാര്‍ മുതിരപ്പുഴയാറിന് സമീപം മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമര്‍പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മുതിരപ്പുഴയാറിന്റെ സമീപത്തുള്ള നിര്‍മ്മാണ വിലക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി […]