തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതി. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
അഞ്ചു വൈദികർ ഉൾപ്പെടെ 120 പേർക്കെതിരെ ആണ് നിലവിൽ കേസ്. ജില്ലാ കലക്ടർ നടത്തുന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതൽ അറസ്റ്റ് ഉണ്ടാവും. നിലവിൽ കേസ് എടുത്തിരിക്കുന്നവർക്കെതിരെ ശക്തമായ വകുപ്പുകളും ചുമത്തും. രണ്ടു ദിവസമായി സമാധാനപരമായി നടന്ന സമരം ഇന്നലെ രാത്രി 11.15 ഓടെ ആണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരു വിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. പള്ളിയിലുണ്ടായിരുന്ന ഒരു യാക്കോബായ സഭ അംഗം ഇതിനിടെ കുഴഞ്ഞു വീണു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. പള്ളി പരിസരത്തു വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത് .