India Kerala

ദുരിതക്കയത്തിലും നന്മയുടെ വറ്റാത്ത ഉറവായി മഞ്ജി

കേരളം മുഴുവന്‍ പെരുമഴക്കാലം ദുരിതം തീര്‍ത്തപ്പോള്‍ നിരവധി മനുഷ്യരാണ് ദുരിത ബാധിതരെ സഹായിക്കാനെത്തിയത്. പലരും പല രീതിയിലാണ് സഹായങ്ങള്‍ നല്‍കിയത്. അങ്ങനെ തന്നാലാവുന്നതിനപ്പുറം ചെയ്ത കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ ഒരു വിദ്യാര്‍ഥിനിയെ പരിചയപ്പെടാം. മനുഷ്യര്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചരണം വ്യാപകമായപ്പോഴാണ് മറ്റനേകം മനുഷ്യരെ പോലെ എന്തെങ്കിലും ചെയ്യണമെന്ന് മഞ്ജിയും ആഗ്രഹിച്ചത്.

ആ ആഗ്രഹം ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റായി മാറി. ഈ പോസ്റ്റ് കൊണ്ട് മിട്ടായി വാങ്ങാന്‍ പോലും കാശില്ലാതിരുന്ന ചിത്രകാരിയായ മഞ്ജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 35000 ത്തിലധികം രൂപയാണ്. കാലടി സർവ്വകലാശാലയുടെ പയ്യന്നൂര്‍ ക്യാമ്പസിൽ രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥിനിയിണ് മഞ്ജി. ആദ്യം നൂറ് രൂപയില്‍ തുടങ്ങി 5000 രൂപ വരെ നല്‍കി നിരവധി പേരാണ് മ‍ഞ്‍ജിക്ക് സഹായവും പിന്തുണയുമായെത്തിയത്. ദുഷ്പ്രചാരകര്‍ തോറ്റു പോവുന്നത് ഇവിടെയാക്കെയാണ്.