അരുവിക്കരയിൽ ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയം
തീ കൊളുത്തിയിരുന്നു.
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയാണ് മരിച്ചത്. അലി അക്ബറിന് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.