നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Related News
പ്രധാനമന്ത്രിയെ വിളിക്കൂ;SFI പ്രവര്ത്തകര്ക്കെതിരെ കേസെടുക്കാതെ കാറില് കയറില്ലെന്നുറപ്പിച്ച് ഗവര്ണര്
കൊല്ലം നിലമേലില് നടന്ന എസ്എഫ്ഐ പ്രവര്ത്തകരുടെ പ്രതിഷേധത്തിലും തുടര് സംഭവങ്ങളിലും അയവില്ലാതെ ഗവര്ണര്. പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള് ധരിപ്പിക്കണമെന്നാണ് ഗവര്ണറുടെ നിലപാട്. ഗവര്ണറുടെ പ്രതിഷേധം നാല്പത് മിനിറ്റോളം പിന്നിട്ടു. കരിങ്കൊടി കാണിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസെടുക്കണം, കേസിന്റെ വിവരങ്ങള് തനിക്ക് കൈമാറണം, ആര്ക്കൊക്കെ എന്തൊക്കെ വകുപ്പുകള് ചുമത്തിയെന്നതടക്കം അറിയിക്കണം എന്നിങ്ങനെയാണ് ഗവര്ണറുടെ ആവശ്യങ്ങള്. കേസെടുക്കാത്ത പക്ഷം താന് വാഹനത്തില് കയറില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. നിലവില് റോഡരികിലെ ഒരു ഹോട്ടലിന് മുന്നില് ഇരിക്കുകയാണ് ഗവര്ണര്. […]
മോൻസണിനെതിരായ കേസ്: ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു
മോൻസണ് മാവുങ്കലിന്റെ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസില് മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില് വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത് ആണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില് രേഖപ്പെടുത്തിയത്. മോണ്സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു. മോണ്സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില് ലോക്നാഥ് ബെഹ്റ വാര്ത്തകളില് ഇടം നേടിയിരുന്നു. ബെഹ്റ മോണ്സണിന്റെ വീട്ടില് സന്ദര്ശനം നടത്തിയതിന്റെ […]
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.