Kerala

‘ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രണത്തിൽ മരിക്കും’;

എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെല്ലാം സ്വന്തം റിസ്‌കിൽ പുറത്തേക്ക് പോയെന്നും, തങ്ങൾ എംബസിയുടെ നിർദേശത്തിന് കാത്തിരുന്നുവെന്നും തിരുവനന്തപുരം സ്വദേശി റുക്‌സാനയും, കൊല്ലം സ്വദേശി ഉത്തരയും പറയുന്നു. ( malayalee students pathetic plight )

‘ഇവിടെ വന്നിട്ട് ആറ് ദിവസമായി. ഇതുവരെ എംബസിയിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. സഹായം വരുമെന്ന് വിചാരിച്ചാണ് നിൽക്കുന്നത്. ഖാർകീവിലാണ് ഞങ്ങൾ ഉള്ളത്. ഖാർകീവിൽ നിന്ന് കുറേ ഇന്ത്യൻ വിദ്യർത്ഥികൾ പോയിട്ടുണ്ട്. അവർ ഇപ്പോൾ ല്യീവ് വരെ എത്തി. എംബസിയിൽ നിന്ന് എന്തെങ്കിലും നിർദേശം ലഭിക്കുമെന്ന് കരുതിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് അവർക്കെല്ലാം രക്ഷപ്പെടാമെങ്കിൽ നിങ്ങൾ എന്തുകൊണ്ട് മാറിയില്ലെന്ന്. ഞങ്ങൾ ഒന്നുകിൽ ഇവിടെ പട്ടിണി കിടന്ന് മരിക്കും, അല്ലെങ്കിൽ ആക്രണത്തിൽ മരിക്കും. എന്ത് ചെയ്യണമെന്ന് അറിയില്ല. രക്ഷപ്പെടാൻ മാർഗമൊന്നും ഇല്ല’- കൊല്ലം സ്വദേശിനി റുക്‌സാന പറയുന്നു.

ഇവിടെന്ന് ഇറങ്ങിയിട്ടെ ഇനി കാര്യമുള്ളു. എല്ലാവരും അവരവരുടെ റിസ്‌കിലാണ് ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നത്. എംബസിയെ ഇനി ആശ്രയിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല’- തിരുവനന്തപുരം സ്വദേശിനിയായ ഉത്തര പറയുന്നു.