മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related News
ശമ്പളം കൊടുക്കാൻ പോലും പണമില്ല; ലോക്ഡൌണില് പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍
നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത് ലോക്ഡൌണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍. നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്. പ്രതിസന്ധി തുടര്‍ന്നാല്‍ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന് കോഴിക്കോട് കോര്പ്പറേഷന് ഭരണാധികാരികൾ പറയുന്നു. വരുമാനത്തിൽ 71 ശതമാനം കുറവാണ് നഗരസഭയ്ക്കുണ്ടായത്. ലോക്ഡൌണ് മൂലം വിനോദനികുതിയിലും കടമുറികള്‍, ഓഡിറ്റോറിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വരുമാനത്തിലും 405 ലക്ഷം രൂപയുടെ ഇടിവാണ് കോഴിക്കോട് കോര്പറേഷന് മാത്രം ഉണ്ടായത്. മറ്റ് വരുമാനങ്ങള്‍ കൂടി […]
ആര്.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വച്ചു
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, കെ. ബാബു എം.എൽ.എയും
രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു പാലക്കാട് മുതലമടയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പിയും, നെന്മാറ എം.എൽ.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒമ്പതാം തിയ്യതി ഇവർ എത്തിയിരുന്നു. രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകരുമടക്കമുള്ള 46 പേരോട് ജില്ല മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. മെയ് 14നാണ് മുതലമട സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. […]