India Kerala

വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്

ദേശീയ കായികതാരവും കേരള ഹോക്കി ടീമംഗവുമായിരുന്ന വി.ആർ സവിതക്ക് അക്ഷരവീട് പദ്ധതി വഴി പുതിയ വീട്. അക്ഷര വീട് വഴി നൽകുന്ന ആറാമത്തെ വീടാണിത്. തിരുവനന്തപുരം ചെങ്കൽ വൃന്ദാവൻ സ്കൂളിൽ നടന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് സവിതക്ക് വീട് സമർപ്പിച്ചത്.

മാധ്യമവും അമ്മ സംഘടനയും ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ആഗോള ബ്രാന്‍ഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് അക്ഷരവീട്. കലാ,കായികം, സാഹിത്യം, സിനിമ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾക്ക് വീട് നൽകുന്നതാണ് പദ്ധതി. അക്ഷര വീടിന്റെ ആറാമത്തെ ഭവനം ‘ഉ എന്ന പേരിൽ ദേശീയ കായികതാരവും കേരള ഹോക്കി ടീം അംഗവുമായിരുന്ന വി.ആർ സവിതക്ക് കൈമാറി.

ചെങ്കൽ വൃന്ദാവൻ ഹൈസ്കൂളിൽ നടന്ന പരിപാടി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ നിർവ്വഹിച്ചു. ചെങ്കൽ ഗ്രാമത്തിലെ ഉദിയൻകുളങ്ങരയിലാണ് സവിതക്കായുള്ള വീട് നിർമ്മിച്ചത്. മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളെ ചേർത്തു നിർത്തി 51 വീടുകളാണ് നിർമ്മിക്കുക. വിവിധ ഇടങ്ങളിലായി ഇപ്പോൾ 18 പ്രതിഭകൾക്കുള്ള അക്ഷരവീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, മാധ്യമം അഡ്മിനിസ്ട്രേക്ഷൻ ജന. മാനേജർ കളത്തിൽ ഫാറൂഖ് ,എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.