തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു . സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
Related News
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു, ശാരീരിക അസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി
പത്തനംതിട്ടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. അതേസമയം ആലപ്പുഴയിൽ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയിൽ പരിശോധന തുടരുമെന്ന് ഭാഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി
സ്ഥാനാർത്ഥി തർക്കത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീകാര്യം വാർഡിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി. ശ്രീകാര്യം വാർഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം പേരാണ് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോർച്ചയിലെ സുനിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിക്കത്ത് കൈമാറിയത്. ഇതിന്റെ പ്രതിഷേധ സൂചകമായി പ്രദേശത്ത് ബി.ജെ. പിയുടെ പേരിൽ ബുക്ക് ചെയ്ത് മതിലുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു. രാജിക്കത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചപ്പോഴാണ് പല നേതാക്കളും കാര്യം […]
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഭരണ, പ്രതിപക്ഷ ആലോചന
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ ഭരണ, പ്രതിപക്ഷ ആലോചന. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭരണ, പ്രതിപക്ഷത്തെ പൊതു നിലപാട്. എന്നാല്‍ ഇക്കാര്യം പരസ്യമായി പറയാന്‍ ഇരുപക്ഷത്തിനും ധൈര്യമില്ല. കാരണം പരാജയഭീതിയായി ഇത് വ്യാഖ്യാനിക്കുമോ എന്നാണ് ഇരു കൂട്ടരുടെയും ഭയം. കെ […]