ലോകായുക്തയ്‌ക്കെതിരായ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘വഴിയരികള്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ലെടുക്കാമെന്ന് കരുതും. എന്നാല്‍ പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും. നമുക്കതില്‍ കാര്യമില്ലല്ലോയെന്നും’ ലോകായുക്ത പരിഹാസം. ഫെയ്‌സ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യക്ഷമായി മറുപടി പറയേണ്ടതില്ല. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ഹര്‍ജികള്‍ പരിഗണിക്കവെ പരാമര്‍ശിച്ചു. ലോകായുക്തയ്‌ക്കെതിരേ നിരന്തരം കെ.ടി.ജലീല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നി പശ്ചാത്തലത്തിലാണ് പുതിയ പരാമര്‍ശം പുറത്തു വന്നിരിക്കുന്നത്.
ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ലോകായുക്ത പരാര്‍മശം നടത്തി. പല ഹര്‍ജികള്‍ ലോകായുക്ത പരിഗണിക്കുന്നുണ്ട്. ആ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ലോകായുക്തയുടെ പരാമര്‍ശം. ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് കോടതിയില്‍ സംസാരിക്കേണ്ടായെന്ന് കോടതി നിലപാടെടുത്തു. സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും അവകാശമുണ്ട്. റിപ്പോര്‍ട്ട് എന്തുചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നത്. അത് അവര്‍ തീരുമാനിക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത പറഞ്ഞു.