സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചത്. മെയ് ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
Related News
ശബരിമല വിധിയിലെ അവ്യക്തത സര്‍ക്കാറിന് ആശ്വാസകരം
ശബരിമല യുവതീ പ്രവേശന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന നിലപാട് ശരിവെക്കുന്ന തരത്തിൽ സുപ്രീം കോടതി പരാമർശം നടത്തിയതിലെ ആശ്വാസത്തിലാണ് സർക്കാർ. പൊലിസ് സംരക്ഷണം നൽകി മലയിൽ എത്തിക്കണമെന്ന ഹർജി പരിഗണിച്ചിട്ടും കോടതി ഉത്തരവ് ഒന്നും നൽകാത്തതും അനുകൂല ഘടകമായിട്ടാണ് സർക്കാർ കാണുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളിൽ തീരുമാനമാക്കാതെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഏഴംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതോടെ 2018 സെപ്റ്റംബർ 28ലെ വിധി നിലനിൽക്കുമോ എന്ന സംശയം നേരത്തെ തന്നെ ഉയർന്ന് വന്നിരിന്നു. വിധിയിൽ അവ്യക്തതയുള്ളത് […]
കേരളം കാണാതെ പോയ വനിത മുഖ്യമന്ത്രിമാര്‍
നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലാണ് ഇത്തവണ വനിത ദിന കടന്നുപോകുന്നത്. 14 നിയസഭകള്‍ മാറി മാറി വന്നെങ്കിലും ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. 1987 ല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര് ഗൗരി ഭരിച്ചീടു’മെന്ന് സിപിഎം പ്രചാരണം നടത്തിയെങ്കിലും പക്ഷേ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. കേരളം കണ്ട വിനതാ മ ന്ത്രിമാരുടെ എണ്ണം നോക്കുകയാണെങ്കില്അത് എട്ട് മാത്രം. എം.എല്‍.എമാരുടെ എണ്ണവും 100 കടന്നിട്ടില്ല. കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ത്രീ പ്രാതിനിധ്യം ഒന്ന് പരിശോധിക്കാം. മമതാബാനര്‍ജിക്ക് ബംഗാളിലും മായാവതിക്ക് […]
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്; 5290 പേര് രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 6293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 71,607 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് നാല് പുതിയ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ […]