Kerala

മദ്യശാലകള്‍ തുറക്കും, എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകളില്‍ തീരുമാനമായി

ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്

സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ‍ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ:

  • കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും
  • മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.
  • അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം.
  • എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി
  • അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം

കേരളത്തില്‍ ബീവറേജ്സ് ഔട്ട് ലെറ്റുകള്‍ വഴിയാകും മദ്യ വിതരണം നടത്തുക. ബാറുകളില്‍ കൌണ്ടര്‍ വില്‍പ്പനയിലൂടെയാണ് മദ്യവില്‍പ്പനയുണ്ടാകുക. സാമൂഹിക അകലം പാലിച്ചുള്ള മദ്യവില്‍പ്പനക്കായിരിക്കും അനുമതി നല്‍കുക. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശം വൈകാതെ പുറത്തിറക്കും.

മെയ് 31 വരെ സ്കൂളുകള്‍ അടച്ചിടാന്‍ കേന്ദ്ര ലോക് ഡൗൺ നിര്‍ദ്ദേശമുള്ളതിനാല്‍ എല്ലാ വിധ പരീക്ഷകളും മാറ്റിവെക്കാനും തീരുമാനിച്ചു. നേരത്തെ മെയ് 26ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനിരുന്നിരുന്നു.

ബാര്‍ബര്‍ ഷോപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. മുടിവെട്ടിക്കാന്‍ മാത്രമായിരിക്കും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുക.