വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിലവില്‍ മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് പരിഗണിക്കുക.
Related News
വന്യജീവി സംഘർഷം: വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കും; ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിക്കുക. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും അതില്‍ മനുഷ്യന് അപകടമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാരുടെ യോഗം ഓണ്‍ലൈനായി നടത്തി. ഇത്തരം യോഗങ്ങള്‍ കൃത്യമായി ചേരാന്‍ […]
ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ
ജില്ലയിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹോസ്റ്റലിലെ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
ഇടത് പാളയത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ 10ന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണി കരുതുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊർജിതമാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാൻ ഇടതുമുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഡിസംബർ ആദ്യവാരം […]