എല്‍.ജെ.ഡി – ജെ.ഡി.എസ് ലയനം വൈകില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി . ചില സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തടസ്സം . വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല . ചര്‍ച്ച ചെയ്ത് ലയനത്തില്‍ അന്തിമ തീരുമാനമെടുക്കും .ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഉണ്ടാകുമെന്നും കൃഷ്ണന്‍കുട്ടി കോഴിക്കോട് പറഞ്ഞു.
Related News
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും.(free treatment for stray dog bite) തെരുവുനായ ശല്യം രാജ്യവ്യാപകമായി ഉണ്ട്, നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ലെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിച്ചു. തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നതെന്ന് സോണിയാ ഗാന്ധി
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് […]