സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്.
മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹൃദയ അംഗം ശ്രീ T L പ്രദീപ് സ്വാഗതം ആശംസിച്ചു. സഹൃദയ പ്രസിഡൻ്റ് N D ചന്ദ്രബോസ്, സെക്രട്ടറി P V ലൈജു, T C ബാനർജി, K K രവി അടക്കം നിരവധി ആളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വീടിന്റെ നിർമാണ പ്രവർത്തനം നടത്തിയ ശ്രീ സാജു പുളിക്കലിന്റെ സാന്നിധ്യം വളരെ സന്തോഷകരമായിരുന്നു.
സഹൃദയ കലാവേദി & ലൈബ്രറി അംഗങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുവാൻ കാരണമായി. മനോഹരമായ വീട് ഒരുക്കിനൽകി അംബികയുടെ ജീവിതത്തിൽ ഒരു തിരി വെളിച്ചമാവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പ്രവർത്തകരും സഹകാരികളും.
(വാർത്ത )