നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്‍ഡ് ഒഴിവുകൾ പരിശോധിച്ച് റിപ്പോർട്ട് നല്‍കാന്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗത്തോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നിയമ വകുപ്പിലെ ലീഗല്‍ അസിസ്റ്റന്റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നേരത്തെയും പരിശോധന നടത്തിയെങ്കിലും നിയമവകുപ്പ് പൂർണമായി വിവരങ്ങൾ കൈമാറിയിരുന്നില്ല.
