രാമപുരം പഞ്ചായത്തില് ബി.ഡി.ജെ.എസിന്റെ വോട്ട് കിട്ടിയെന്ന് മാണി സി.കാപ്പന്. ബി.ജെ.പി വോട്ട് എല്.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന് പറഞ്ഞു. 751 വോട്ടുകള്ക്കാണ് കാപ്പന് ഇപ്പോള് ലീഡ് ചെയ്യുന്നത്. ആദ്യഫലസൂചനകള് പുറത്തുവന്നപ്പോള് എല്.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. എന്നാല് യു.ഡി.എഫ് ക്യാമ്പില് നിശ്ശബ്ദമാണ്.
Related News
ബഫർ സോൺ വിധി; പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ
ബഫർ സോൺ വിധിയിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര എംപവർ കമ്മറ്റി മുഖാന്തിരം കേന്ദ്ര സർക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് എന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വനം മന്ത്രി പറഞ്ഞു. 1 കിലോമീറ്റർ ബഫർ സോൺ എന്നായിരുന്നു സുപ്രിംകോടതി നിർദ്ദേശം. “വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴി. അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി […]
പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക
പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. പത്രാധിപര് കുര്യാസ് കുമ്പളക്കുഴിയുടെ ലേഖനത്തിലാണ് വിമര്ശനം. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് തയ്യാറായില്ല. ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. കേരള കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് ഇടതുപക്ഷം വിട്ടതെന്ന് പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണിയുമായി വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചിട്ടും ഒരു വാക്ക് പോലും എതിരായി പറഞ്ഞിട്ടില്ല.കോട്ടയത്ത് […]
ആശങ്ക ഒഴിഞ്ഞു; കൊല്ലം ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ
കൊല്ലം ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.