എല്ലാത്തവണത്തെയും പോലെ ഇത്തവണയും സ്ത്രീകള്ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്. മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്ക്കുന്നതായും അവര് വ്യക്തമാക്കി. സീറ്റ് കുറഞ്ഞെന്ന് കരുതി വനിത കോൺഗ്രസ് വിപ്ലവം ഉണ്ടാക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
Related News
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്
അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള് പരസ്പരം കൊമ്പുകോര്ത്ത് രാഷ്ട്രീയ പാര്ട്ടികള്. സിഖ് കൂട്ടക്കൊല പോലെ കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് എല്ലാ അഴിമതിക്കേസുകളിലും കോണ്ഗ്രസിന് പറയാനുള്ളതെന്ന പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തി. 59 മണ്ഡലങ്ങളിലാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. ഇവിടങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പ്രചാരണങ്ങള് കൊഴുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയില് കോണ്ഗ്രസിനെതിരെ ഹുവാ തൊ ഹുവ പരിഹാസവുമായി മോദി രംഗത്തെത്തി. സിഖ് കൂട്ടക്കൊലയെക്കുറിച്ച് കഴിഞ്ഞത് കഴിഞ്ഞുവെന്ന് പറഞ്ഞ അതേ മറുപടിയാണ് എല്ലാ അഴിമതിക്കേസുകളുടെ കാര്യത്തിലും കോണ്ഗ്രസിന്റെ മറുപടിയെന്ന് മോദി […]
ബജറ്റ് 2022: വിപണി പ്രതീക്ഷിക്കുന്ന ശുഭവാര്ത്തകള് ഇവയാണ്
കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ശക്തമാകുന്നതിനിടെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്മ്മല സീതാരാമന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെയും അഞ്ച് സംസ്ഥാനങ്ങളില് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റേയും സമ്മര്ദ്ദം ബജറ്റ് അടുമ്പോള് വിപണിയും താങ്ങേണ്ടി വരുന്നുണ്ട്. എന്നിരിക്കിലും പ്രതീക്ഷിച്ചതില് കൂടുതല് നികുതി വരവുണ്ടായതിന്റെ ആശ്വാസവും ഇത്തവണയുണ്ട്. ഇന്ത്യന് വിപണിയെ അറിഞ്ഞ് നിക്ഷേപിക്കുന്നതിനായി ബജറ്റിന് മുന്പുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥയെ വിലയിരുത്തുമ്പോള് ധനമന്ത്രിയില് നിന്നും വിപണി പ്രതീക്ഷിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്. 2021ല് ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി […]
മനക്കപ്പാറ റോഡില് വീണ്ടും ഭീതി പരത്തി ‘കബാലി’; വാഹനങ്ങള് കാട്ടാനയുടെ ആക്രമണത്തില് നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതിരപ്പള്ളി- മനക്കപ്പാറ റോഡില് വീണ്ടും കബാലി എന്ന് അറിയപ്പെടുന്ന കാട്ടാന വാഹനം തടഞ്ഞു. മലക്കപ്പാറയില് നിന്ന് തേയില കേറ്റിവന്ന ലോറി ആന റോഡില് വച്ച് തടയുകയായിരുന്നു. ലോറിക്ക് പിന്നിലായി ഒരു കാറുമുണ്ടായിരുന്നു. രണ്ട് വാഹനങ്ങളും പിന്നോട്ടെടുത്തതിനാല് വലിയ അപകടം ഒഴിവായി. ആന മദപ്പാടിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര് പറയുന്നത്. ഷോളയാര് പവര് ഹൗസ് റോഡിലൂടെ ആന താഴേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടിയില് നിന്നും വാല്പ്പാറ വരെ നീണ്ടുകിടക്കുന്ന അന്തര്സംസ്ഥാന പാതയിലൂടെ നിരവധി വിനോദ സഞ്ചാരികളും വ്യാപാരാവശ്യത്തിനുള്ള […]