കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തൻ്റെ നിലപാട് അറിയിക്കാം. കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
Related News
ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്
ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് […]
പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു, ആശങ്ക ഒഴിയുന്നു
പമ്പ ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നെങ്കിലും പത്തനംതിട്ടയില്‍ കാര്യമായ വെള്ളപ്പൊക്ക പ്രതിസന്ധി ഉണ്ടായില്ല. പമ്പ നദിയിൽ ജലനിരപ്പ് 40 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചത്. എന്നാൽ പമ്പ ത്രിവേണിയിൽ ഒരടിയും പെരുനാട് രണ്ട് അടിയും വെള്ളം മാത്രമാണ് കയറിയത്. പമ്പയുടെ ആറ് ഷട്ടറുകളും അടച്ചു. പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ […]
മലപ്പുറം കോട്ടക്കലിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം പെരുമണ്ണക്ലാരിയിൽ മാതാവിനെയും, രണ്ടു മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെരുമണ്ണക്ലാരി പഞ്ചായത്തിൽ കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് നാടിനെ നടുക്കിയ സംഭവം. നാവുന്നത്ത് വീട്ടിൽ റാഷിദ് അലിയുടെ ഭാര്യ സഫ് വ, മക്കളായ നാലുവയസ്സുകാരി ഫാത്തിമ മർസീഹ, ഒരു വയസ്സുള്ള മറിയം എന്നിവരെയാണ് കിടപ്പ് മുറിയിൽ മരിച്ച […]