കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്. ഇനിയൊരു തോല്‍വി താങ്ങാനാവില്ലെന്നും ബെന്നി ബെഹന്നാന് യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞു.
നേതാക്കൾക്കിടയിലെ ഭിന്നത പരിഹകിക്കാന് ഉഭയകക്ഷി ചർച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് യോഗത്തില്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യോഗം ആരംഭിക്കുന്നതിന് മുമ്പ് ജോസ് കെ മാണിയും പറഞ്ഞിരുന്നു.