എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
Related News
മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്
മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ഇന്ന്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്.ബി.ഐ നിലപാടറിയിച്ച സാഹചര്യത്തിലാണ് യോഗം. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിലാണ് ബാങ്കേഴ്സ് സമിതി. ഇക്കാര്യം വ്യക്തമാക്കി ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ നല്കിയ പരസ്യം വിവാദമായിരുന്നു. കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്.ബി.ഐ അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആര്.ബി.ഐ നിലപാട് വന്നതിനെ തുടർന്ന് ബാങ്കുകൾ ജപ്തി നടപടികളിലേക്ക് […]
പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും
അഴിമതിയാരോപണത്തിനോടൊപ്പം പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി എങ്ങും എത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ സഹായം തേടിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വുകപ്പ് മന്ത്രിയുമായും ശ്രീധരന് കൂടിക്കാഴ്ച നടത്തി. പ്രധാനമായും പാലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ പറ്റിയായിരിക്കും പരിശോധന. ഇ ശ്രീധരന് പുറമെ മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസര്‍ അളകസുന്ദര മൂര്‍ത്തിയും പരിശോധനക്കായി എത്തും. പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് സഭയെ അറിയിച്ചിരുന്നു. നിലവിലെ സഹചര്യത്തില്‍ പാലത്തിലെ കോണ്‍ക്രീറ്റിനെ സംബന്ധിച്ചും […]
“തമാശകള്‍ക്ക് പ്രതിരോധം ആവശ്യമില്ല” സുപ്രീം കോടതിയോട് മാപ്പ് പറയാതെ കുനാല്‍ കമ്ര
അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ സുപ്രീംകോടതിയെ പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കുനാൽ കമ്രക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നത് തമാശകൾക്ക് പ്രതിരോധം ആവശ്യമില്ലെന്ന് സ്റ്റാന്റ് ആപ്പ് കൊമേഡിയൽ കുനാൽ കമ്ര. കോടതിയലക്ഷ്യ നോട്ടീസിനുള്ള മറുപടിയിലാണ് കുനാല്‍ കമ്രയുടെ പ്രതികരണം. തന്റെ മറുപടിക്കൊപ്പം സുപ്രീംകോടതിക്കെതിരായ തന്റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ കുനാല്‍ കമ്ര തയ്യാറായില്ല. “ജുഡീഷ്യറിയിൽ പൊതുജനങ്ങളുടെ വിശ്വാസം സ്ഥാപിതമായത് സ്ഥാപനങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളിലാണ്, മറിച്ച് അതിനെക്കുറിച്ചുള്ള വിമർശനങ്ങളിലോ വ്യാഖ്യാനങ്ങളിലോ അല്ല”, കുനാല്‍ സത്യവാങ്മൂലത്തിൽ […]