Kerala

ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീൽ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകൾ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്.

അതേസമയം ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ പറഞ്ഞു. എ ആർ നഗറിൽ ഇഡി അന്വേഷണം വേണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ ടി ജലീൽ. സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം നേതാക്കൾ ചോദിച്ചാൽ വിശദികരണം നൽകും.

അതേസമയം എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം. എ ആർ ബാങ്ക് ക്രമക്കേട് വിഷയത്തിലെ പ്രതികരണത്തിൽ കെ ടി ജലീലിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചു. സഹകരണ ബാങ്കിൽ ഇഡി അനേഷണമെന്നത് പാർട്ടി നിലപാടിന് എതിരെന്ന് സിപിഐഎം. പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശെരിയല്ലെന്ന് എ വിജയരാഘവൻ അറിയിച്ചു.