സര്വകലാശാലകളിലെ അദാലത്തുകളില് ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള് പുറത്ത്. അദാലത്തുകളില് തീര്പ്പാകാത്ത ഫയലുകള് മന്ത്രി കെ.ടി ജലീലിന് നല്കണമെന്ന് ഉത്തരവിറക്കി. സര്വകാശാലാചട്ടം ലംഘിച്ചാണ് മന്ത്രിയുടെ നടപടി. വിദ്യാര്ഥികളെ സംബന്ധിക്കുന്ന കാര്യങ്ങളില് ഇടപെട്ടത് ദുരൂഹമാണ്. വി.സിമാര് ചാന്സലറായ ഗവര്ണറെ കാണിക്കാതെ ഈ ഉത്തരവ് മറച്ചു വെച്ചു.
