തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഹയർ സെക്കന്‍ററി, എസ്എസ്എൽസി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം. പരീക്ഷകൾ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രിൽ – മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് പരീക്ഷകൾ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. കോവിഡ് വ്യാപനത്തിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പേരിലാണ് മാറ്റം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യവും ഏപ്രിൽ, മെയ് മാസങ്ങളിലെ കനത്ത ചൂടും ചൂണ്ടിക്കാട്ടി പരീക്ഷകൾ മാറ്റുന്നതിനെ വിമർശിക്കുകയാണ് അധ്യാപകർ.എഴുത്ത് പരീക്ഷ കഴിഞ്ഞ ശേഷം പ്രായോഗിക പരീക്ഷകൾ കൂടി നടത്തേണ്ടതുണ്ട്. നിശ്ചയിച്ച ദിവസം പരീക്ഷകൾ നടന്നില്ലെങ്കിൽ എല്ലാം അവതാളത്തിലാവുമെന്ന് വിദ്യാർഥികളും ആശങ്കപ്പെടുന്നു. അടുത്ത വർഷത്തെ പ്രവേശന നടപടികളെയും അത് ബാധിക്കും