സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ സംഗീത സന്ധ്യ, റ്റിൽജ ജെൻസ് ഒരുക്കുന്ന നാട്യവിസ്മയം.
പ്രവാസ ലോകത്തു ഒരു പ്രാദേശിക കൂട്ടായ്മ ഇരുപതു വര്‍ഷം സേവന സന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ് . നോക്കെത്താ ദൂരത്തു നിന്നും നാടിന്‍റെ നന്മക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല.
അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായി വളർന്ന കേരളം സമാജം സ്വിറ്റ്സർലൻഡ് അതിന്റെ പ്രവർത്തനപാതയിൽ ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ ഒക്ടോബർ പതിനെട്ടാം തിയതി സാംസ്‌കാരിക സമ്മേളനത്തിനൊപ്പം ,നൃത്തവും സംഗീതവും കോർത്തിണക്കി ” താളലയം ” എന്ന പേരിൽ ബേണിൽ വിപുലമായ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് .

സ്വിസ്സ് മലയാളികളുടെ കാതിനും ,മനസിനും കുളിരേകുവാൻ മലയാളിയുടെ മനസ്സിൽ സംഗീതത്തിന്റെ നിലാവ് പരത്തുവാൻ പ്രശസ്ത ഗായകനും ,സംഗീത സംവിധായകനുമായ ശ്രീ ബാബു പുല്ലേലി നയിക്കുന്ന , സ്വിസ്സ് ബാബു മൂസിക്കൽ എൻ്റെർട്ടെയ്ൻമെൻ്റ് സിൻ്റെ ( Swiss Babu Musical Entertainments) സംഗീത സന്ധ്യ സമാജത്തിന്റെ ഇരുപതാം വാർഷികാഘോഷം സംഗീത സാന്ദ്രമാക്കും .
സ്വിറ്റ്സർലാൻ്റിൽ നിന്നും യൂറോപ്പിലെ ഇതര രാജ്യങ്ങളിൽനിന്നും ഉള്ള സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന ഈ ലൈവ് സംഗീത സംഗമം ആസ്വാദകർക്ക് വേറിട്ടൊരനുഭവമായിരിക്കും .
നമുക്ക് ചുറ്റുമുള്ള കലാപ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബേൺ കേരള സമാജം തുടങ്ങിവെയ്ക്കുന്ന മാതൃകാപരമായ ഒരു സംരഭമാണിതെന്ന് ഇരുപതിന്റെ നിറവിൽ സംഘടനയുടെ അമരക്കാരനായ ശ്രീ ഡേവിസ് അരീക്കൽ അഭിപ്രായപ്പെട്ടു.
കൊറിയോഗ്രാഫി അനുഭവവേദ്യമായ ഒരു കലയാണ്. പാട്ടിന്റെ വരികള്‍ക്കനുസൃതമായി അനുപമമായ ചുവടുകള്‍ക്ക് പിറവി നല്‍കുമ്പോള്‍ കൊറിയോഗ്രാഫറുടെ മനസില്‍ ആഹ്‌ളാദം അലതല്ലുന്നു . പുതിയ കാലത്തിന്റെ ചലനങ്ങളെ കണ്ടറിഞ്ഞ് ആസ്വാദകരുടെ ഹൃദയങ്ങളില്‍ രസാനുഭൂതി ഉണര്‍ത്തുവാൻ ഡാൻസ് കൊറിയോഗ്രാഫർ റ്റിൽജ ജെൻസ്, സ്വിസ്സിലെ കലാപ്രതിഭകളെ അണിനിരത്തിയൊരുക്കുന്ന നാട്യവിസ്മയം -Sanchari – A Dance Journey Through Movement – ആഘോഷരാവിനു മാറ്റുകൂട്ടുമെന്ന് സംഘടനാ സെക്രെട്ടറി സിന്ധു നെടുങ്ങാടിയും ,പ്രോഗ്രാം കോഓർഡിനേറ്റർ ലിജി ചെത്തിപ്പുഴയും അഭിപ്രായപ്പെട്ടു .
മലയാളത്തനിമ വിളിച്ചോതി ആർഷഭാരത – ആംഗലേയ സംസ്കാര സമന്വയത്തിന്റെ വേദിയാകുന്ന ഈ താളലയ സംഗമത്തിലേക്കു എല്ലാ സ്വിസ്സ് മലയാളികളേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സമാജം കമ്മിറ്റി അറിയിച്ചു .
നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കുവാൻ കേരളം സമാജമൊരുക്കുന്ന ഓണാഘോഷം സെപ്റ്റംബർ പതിമൂന്നിന് ബേണിൽ






