Kerala

പുതുവർഷത്തിൽ 90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി

പുതുവർഷത്തിൽ സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക.

കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. കോവിഡിന്‌ മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സുകൾ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്.

കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10ശതമാനമായി നിജപ്പെടുത്തും. യാത്രക്കാർ തീരെ കുറവുള്ള പ്രദേശങ്ങളിൽ സർവീസുകൾ അയച്ചിട്ടില്ല. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം നോക്കിയാകും ഷെഡ്യൂളുകൾ ക്രമീകരിക്കുക എന്നും അധികൃതർ അറിയിച്ചു.