ദീര്‍ഘ ദൂര സര്‍വ്വുകള്‍ നടത്തുന്നതിന് കെഎസ്ആര്‍ടിസി സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെഎസ്ആര്‍ടിസി സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള വി.ഇ കോമേഴ്‌സ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വാഹന നിര്‍മ്മാതാവ് bs6 ശ്രേണിയില്‍ ഉള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണ് എത്തിയത്. 14.95 മീറ്റര്‍ നീളത്തോട് കൂടിയ ബസില്‍ 11 ലിറ്റര്‍ എഞ്ചിന്‍, 430 എച്ച്.പി പവര്‍ നല്‍കുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ് ഈ ബസുകളില്‍ ഉള്ളത്.
സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും, എ.ബി.എസ് ആന്‍ഡ് ഇ.ബി.ഡി, ഇ.എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നല്‍കിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്‌പെന്‍ഷന്‍ സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളില്‍ ഉള്ളത്.
ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 രൂപയ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളാണ് ഈ ബസുകളില്‍ ഉള്ളത്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതോടെ കെഎസ്ആര്‍ടിസി സിഫ്റ്റ് ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടന്‍ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റര്‍ നീളം, 197 ഒജ പവര്‍ നല്‍കുന്ന എഞ്ചിന്‍, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, 4 വശവും എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
ഈ ബസുകള്‍ 41 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതും ഏറെ സൗകര്യ പ്രദവുമാണ്. സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിംഗ് സീറ്റുകളുമാണ് ഈ ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയര്‍ സസ്‌പെന്‍ഷന്‍ യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്നതിന് സഹായിക്കും. അശോക് ലൈലാന്റ് അംഗീകാരമുള്ള ബാംഗ്ലൂരിലെ എസ്.എം കണ്ണപ്പ എന്ന വാഹന ബോഡി നിര്‍മ്മാതാവാണ് ഈ ബസുകളുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
കാലാവധി പൂത്തിയാക്കിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കുന്ന ബസുകള്‍ മാറ്റുന്നതിന് ആട 6 ശ്രേണിയിലെ എയര്‍ സസ്‌പെന്‍ഷനോട് കൂടിയ 72 നോണ്‍ എ.സി ഡീലക്‌സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ഈ ബസില്‍ 41 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബല്‍ ടിവിഎസ് എന്ന പ്രമുഖ ബസ് ബോഡി നിര്‍മ്മാതാക്കളാണ് 72 ബസുകള്‍ക്ക് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 11.19 മീറ്റര്‍ നീളവും, 197 ഒജ പവറും, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.