Kerala

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി; ലഭിക്കാനുള്ളത് 700 കോടിയോളം

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി.

700 കോടിയോളം രൂപ വൈദ്യുതി ബില്‍ കുടിശ്ശിക ആയി ലഭിക്കാനുണ്ടെന്ന് കെഎസ്ഇബി. നോട്ടിസ് നല്‍കിയിട്ടും പണം അടക്കാത്തവര്‍ക്ക് എതിരെയാണ് നടപടി. പട്ടികയില്‍ സിനിമശാലകളും മതസ്ഥാപനങ്ങളും ഉണ്ട്.

ഡിസ്‌കണക്ഷന്‍ ഡ്രൈവ് എന്ന പേരിലാണ് നടപടി പ്രാവര്‍ത്തികമാക്കുക. ഏറ്റവും കൂടുതല്‍ വീഴ്ച വരുത്തിയവരെയാണ് പിടികൂടുക. ഇതില്‍ ചിലര്‍ കെഎസ്ഇബിയെ സമീപിച്ചിരുന്നു. മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടച്ചു തീര്‍ക്കാനുള്ള സാവകാശം ഇവര്‍ക്ക് നല്‍കും.