കെ.എസ്.ഇ.ബി ഈടാക്കുന്ന പോസ്റ്റ് നിരക്ക് വര്‍ധിപ്പിച്ചത് ചെറുകിട കേബിള്‍ ടി.വി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നഗരപരിധിയില്‍ ഒരു പോസ്റ്റിന് നാനൂറ്റി മുപ്പത്തി എട്ട് രൂപയാണ് ഈടാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്‍-നഗരസഭ പരിധിയില്‍ ഒരു പോസ്റ്റിന് 438 രൂപയാണ് ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. പഞ്ചായത്ത് പരിധിയില്‍ 219 രൂപയും. നിരക്കില്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വര്‍ധനവുമുണ്ട്. ഈ അവസ്ഥയില്‍ മുന്നോട്ട് പോകാനാവില്ലെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. ഇലക്ട്രിക് ഇന്‍സ്പെക്ഷന്‍ ചാര്‍ജ് അഞ്ചില്‍ നിന്ന് 15 രൂപയാക്കി ഉയര്‍ത്തി. ഒപ്പം ജി.എസ്.ടിയും. ചെറുകിട വ്യവസായമായ കേബിള്‍ ടി.വി മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.