ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ഉൾപ്പെടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടക്കുക. വൈകിട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പതിവ് പോലെ സംസ്‌ഥാനത്തെമ്പാടും ശോഭായാത്രകൾ നടക്കും.
ഗുരുവായൂരും അമ്പലപ്പുഴയും ഉൾപ്പെടെയുള്ള ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിക്കു പ്രത്യേക പൂജകൾക്കൊപ്പം വിപുലമായ പിറന്നാൾ സദ്യയും ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാട് അപ്പമാണ്. അഞ്ചു ലക്ഷം അപ്പമാണ് ഇതിനോടകം ശീട്ടാക്കിയിട്ടുള്ളത്
ശ്രീകൃഷ്ണന്റെ പിറന്നാൾ സദ്യക്കായി വലിയ പന്തലും ഗുരുവായൂരിൽ ഒരുക്കിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ കൃഷ്ണനെ കാണാനെത്തുന്നവർക്കു പരമാവധി സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഗുരുവായൂരിൽ ഇന്ന് വി.ഐ.പി ദർശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.
വൈകിട്ട് നാലുമണിയോടെ നഗര ഗ്രാമ പ്രദേശങ്ങളെ അമ്പാടിയാക്കി ശോഭയാത്രകള്‍ നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഉച്ച മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.