കാസര്‍കോട് മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന് ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു ലീഡ് ചെയ്തിരുന്നത്.
Related News
സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ
വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിൻ്റെ പരാമർശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല. SKSSF 35 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര – സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് വിദ്യാര്‍ഥികളും പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘം
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും കേസില്‍ പിടിയിലായ പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷക്കെത്തിയത്.മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.
വെറുതെ വിടാൻ പറ്റുന്ന കേസല്ല; പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി
പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെൺകുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാൻ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഫോൺ മോഷണം ആരോപിച്ച് 8 വയസുകാരിയായ പെൺകുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചിരുന്നു. അതേസമയം ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി […]