India Kerala

കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു

കയറിന്‍റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും കൊമ്പുകോർക്കുന്നു. കയർ യന്ത്രവത്കരണത്തിന്‍റെ പേരിലുള്ള സർക്കാർ പദ്ധതികൾ പ്രഹസനമെന്നു കോൺഗ്രസ് ആരോപിച്ചു. അതേസമയം കയര്‍ ഉത്പാദനത്തിലെ സർക്കാരിന്‍റെ മികവാണ് കോൺഗ്രസിനെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ ഹോംമാറ്റിഗ്സിൽ മാത്രം 35 കോടിയുടെ കയർയന്ത്രങ്ങളാണ് കെടുകാര്യസ്ഥ കാരണം പ്രവർത്തനം നിലച്ചതെന്നാണ് കോൺഗ്രസ്സ് ആരോപണം.

സഹകരണ സംഘങ്ങളിലടക്കം യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതുതായി നടത്തുന്ന സമ്മേളനങ്ങൾ പ്രഹസനമാണ്. യു.ഡി.എഫി കാലത്ത് പ്രതിവർഷം കയർ മേഖലയിൽ 69 കോടി രൂപയാണ് ചിലവാക്കിയത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ വന്നിട് ഓരോ വർഷവും 400 കോടി ചിലവാക്കിയെന്ന് കയർ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. യു.ഡി.എഫ് ഭരിച്ചപ്പോൾ 7700 ടൺ കയറുൽപ്പാദിപ്പിച്ചെങ്കിൽ ഇന്നത് 20,000 ടൺ ആയി ഉയർന്നു. കയർ കേരള പോലെയുള്ള വമ്പൻ പരിപാടികൾ നടത്തിയിട്ടും സാധാരണ തൊഴിലാളിയുടെ ജീവിത നിലവാരം മെച്ചപ്പെട്ടില്ലെന്ന് നേർത്തെ സി.പി.ഐയും വിമർശനം ഉന്നയിച്ചിരുന്നു.