Kerala

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം, വധശിക്ഷ മറ്റുള്ളവരെ കുറ്റം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും, മറ്റൊരാളുടെ ജീവനെടുത്താൻ നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടില്ലെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24നോട് പറഞ്ഞു.

സംഭവം നടന്ന് നാലര വർഷമാകുമ്പോഴാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2018 മാർച്ച് 14 ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കാണാതായ വിദേശ വനിതയെ 36 ആം ദിവസം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോവളത്തെത്തിയ യുവതിയെ പ്രതികളായ ഉമേഷും ഉദയനും ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കണ്ടൽ കാട്ടിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കണ്ടെത്തൽ കോടതി ശരി വെച്ചിരുന്നു.

കോടതി വിധിക്കുന്ന ഏതു ശിക്ഷയിലും സന്തോഷമെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24 നോട് പ്രതികരിച്ചു. ക്രൂര കുറ്റകൃത്യത്തിനു വധശിക്ഷ നൽകിയിട്ടുണ്ടെന്നും, എന്നാൽ അത് തനിക്കു സന്തോഷം നൽകില്ലെന്നും സഹോദരി. ബലാത്സംഗ കൊലപാതകങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ വേണമെന്നും നീതി വേഗത്തിലാക്കാൻ അത് സഹായിക്കുമെന്നും സഹോദരി പറഞ്ഞു.

കൊല നടന്ന കാട് പ്രതികളുടെ താവളമാണെന്നും യുവതിയെ കൊല്ലപ്പെടും മുൻപ് അവസാനം കണ്ടത് പ്രതികളാണെന്ന സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിച്ചതാണ് നേട്ടമായത്.