കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം കോവളം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. കോവളം സ്വദേശികളായ അര്‍ഷാദ്, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷംനാദിന്റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്. അര്‍ഷാദിന് നിസാര പരിക്കാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചിക്തിസക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/ksrtc-bus-blocked.jpg?resize=1200%2C600&ssl=1)