India Kerala

കോട്ടയം തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . നാട്ടകത്തെ തുറമുഖം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉടന്‍ ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു . തുറമുഖത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുറമുഖ മാനേജിങ് ഡയറക്ടര്‍ എബ്രഹാം വര്‍ഗീസ്, ഡയറക്ടര്‍ ബൈജു, ജനറല്‍ മാനേജര്‍ രൂപേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് സ്വീകരണം നല്‍കി .