India Kerala

കോട്ടയത്ത് യുവ വോട്ടുകൾ നിർണ്ണായകം

യുവ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. വാശിയേറിയ പോരാട്ടം നടക്കുന്ന ഇത്തവണ ഈ വോട്ടുകള്‍ നിർണായകമാകും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവം ആക്കിയിട്ടുണ്ട് മുന്നണികൾ.

എല്ലാ കാലത്തും യുവ വോട്ടർമാർ നിർണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. 84ല്‍ സുരേഷ് കുറുപ്പിന്റെ ചരിത്ര വിജയവും തുടർന്ന് രമേശ് ചെന്നിത്തലയും ജോസ് കെ.മാണിയും എല്ലാം വിജയിച്ചത് യുവാക്കളുടെ വോട്ട് അടിസ്ഥാനത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ഇത്തവണയും സജീവമാണ്. മണ്ഡലത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് യുവവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ മുന്നണികള്‍ നടത്തുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 14,92,711 വോട്ടമാരാണ് ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്‍പതിനായിരം വോട്ടര്‍മാര്‍ കൂടുതല്‍. ആയതുകൊണ്ട് തന്നെ വിജയത്തിൽ നിർണായകമാകുക ഈ വോട്ടുകൾ തന്നെയാകും. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ദിവസം നീട്ടിയത് കോട്ടയത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാം