Kerala

എഴുത്തുകളും, മണിയോർഡറുകളും പുറത്തു വരേണ്ട പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ന് പുറത്തേക്ക് വരുന്നത് ഇഴജന്തുക്കൾ

നഗര ഹൃദയത്തിൽ ഒരു കാട്. മിയാവാക്കിയെ ആശയം അങ്ങനെയാണ് രൂപപ്പെട്ടത്. എന്നാൽ കൊട്ടാരക്കര കുന്നിക്കോട് ടൗണിൽ സ്വാഭാവികമായി വളർന്നു കൊണ്ടിരിക്കുന്ന ഒരു കാടുണ്ട്. കുന്നിക്കോട് പോസ്റ്റ് ഓഫീസിലാണ് ഈ സ്വാഭാവിക വനം രൂപപ്പെടുന്നത്. 

പോസ്റ്റ് ഓഫീസിൻ കാടിന്റെ സ്വാഭാവിക വളർച്ചയ്ക്ക് സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷിന്റെ പങ്കും വിസ്മരിച്ചു കൂടാ… കാലപ്പഴക്കം കൊണ്ട് ചോർന്ന് ഒലിച്ച പോസ്റ്റ് ഓഫീസ് കെട്ടിടം ഉടൻ പുതുക്കിപണിഞ്ഞു തരാമെന്ന സ്ഥലം എംപിയുടെ വാക്ക് വിശ്വസിച്ച് വർഷങ്ങൾക്ക് മുൻപ് വാടക കെട്ടിടത്തിലേക്ക് മാറിയ പോസ്റ്റ് ഓഫീസ് ഇന്നും അവിടെ തന്നെ തുടരുകയാണ്.

ധാരാളം കത്തുകൾ എത്തിയിരുന്ന കുന്നിക്കോട് പോസ്റ്റ് ഓഫീസിൽ ഇന്ന് എത്തുന്നത് ടൗണിലെ മുഴുവൻ മാലിന്യങ്ങളുമാണ്. എഴുത്തുകളും, മണിയോർഡറുകളും പുറത്തു വരേണ്ട പോസ്റ്റ് ഓഫിസിൽ നിന്ന് ഇന്ന് പുറത്തേക്ക് വരുന്നത് ഇഴജന്തുക്കളാണ്.

പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറണമെന്നില്ല, പഴയ ഓഫീസ് നിന്ന സ്ഥലത്തെ കാടെങ്കിലും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.