പൊലീസ് കസ്റ്റഡിയില് വിട്ട കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ വടകര എസ്.പി ഓഫീസില് എത്തിച്ചു. ഇവരെ അല്പ്പസമയത്തിനകം ചോദ്യം ചെയ്യാന് ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേരും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ എസ്.പി ഓഫീസിലെത്തിച്ചത്.
