India Kerala

മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല; കോടിയേരി

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു.

കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.എം അക്രമത്തിന് എതിരാണ്. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം കെട്ടുകയാണ്. കേരളത്തില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം ശ്രമിക്കും. എല്ലാ കേസും സി.ബി.ഐക്ക് വിടണമെന്നത് സി.പി.എം നയമല്ലെന്നും കോടിയേരി പറഞ്ഞു.