India Kerala

കൊച്ചി- ഡല്‍ഹി യാത്ര : വെറും 4,600 രൂപയ്ക്ക് പ്രഖ്യാപിച്ച്‌ ഗോ എയര്‍

തിരുവനന്തപുരം: നെടുമ്ബാശേരിയില്‍ നിന്ന് ല്‍ നിന്ന്ഡല്‍ഹിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്ബനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാം.

ടിക്കറ്റ് ബുക്കിങ്ങിന് ഗോ എയറിന്‍റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം.