Kerala

കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു; ഞായറാഴ്ച രാവിലെ 8 മുതൽ രാത്രി 9 മണി വരെ

കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനഃക്രമീകരിച്ച് കെ.എം.ആർ.എൽ. ഇനി മുതൽ ഞായറാഴ്ചകളിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാകും മെട്രോ സർവീസ് നടത്തുക. നിലവിൽ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിൻ സർവീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം.

കഴിഞ്ഞ മാസം മെട്രോയുടെ ശനിയാഴ്ചകളിലെ സമയക്രമം പുനഃക്രമീകരിച്ചിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് മെട്രോ ശനിയാഴ്ചകളിൽ സർവീസ് നടത്തുക.