India Kerala

കൊച്ചി മെട്രോ പുതിയ പാതയിൽ സർവീസ് ആരംഭിച്ചു

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെ ഉദ്ഘാടനം നടന്നുവെങ്കിലും യാത്രക്കാര്‍ക്കായുള്ള സര്‍വീസ് ഇന്നാണ് ആംരഭിച്ചത്.

കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. ഗതാഗത കുരുക്കിൽ അകപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.

ആലുവ മുതൽ തൈക്കുടം വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് മുതല്‍ പതിനാല് ദിവസത്തേയ്ക്ക് ടിക്കറ്റില്‍ അന്‍പത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. മെട്രോ പാതയുടെ ദൂരം വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍.