India Kerala

കേരളത്തിന്റെ ഭാവിക്ക് ഗുണകരം; ബജറ്റില്‍ പ്രതീക്ഷ നല്‍കി ധനമന്ത്രി

സംസ്ഥാന ബജറ്റ് നിയമസഭയില്‍ ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ജനങ്ങള്‍ അംഗീകരിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിക്ക് ഗുണമുണ്ടാകുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം.

വിപണിയെ ചലിപ്പിച്ചു നികുതി പിരിവു ഊര്‍ജ്ജിതമാക്കാനുള്ള നടപടികളും ഉണ്ടാകും. സര്‍ക്കാര്‍ ജീവിനക്കാര്‍ക്ക് രണ്ടു ഗഡു ക്ഷാമബധ പ്രഖ്യാപിച്ചേക്കും. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാന്‍ പാക്കേജ് പ്രഖ്യാപനവും ബജറ്റ്‌റിലുണ്ടാകുമെന്നാണ് സൂചന. ക്ഷേമ പെന്‍ഷനില്‍ വര്‍ധനണ്ടാകും.