പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന രണ്ടാം ഇടതുമന്ത്രിസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെ.കെ രമ എത്തിയത് ടി.പി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരുമെന്ന് രമ പറഞ്ഞു. തങ്ങളെ സമ്പന്ധിച്ച് ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമാണ് ഇത്. വടകരയിലേയും ഒഞ്ചിയത്തേയും ജനങ്ങള്‍ക്കും ടി.പി ചന്ദ്രശേഖരനെ നെഞ്ചിലേറ്റിയ ആയിരക്കണ്ക്കിന് മനുഷ്യര്‍ക്കും നന്ദിയര്‍പ്പിക്കുന്നുവെന്നും രമ പ്രതികരിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ സഗൌരവം പ്രതിജ്ഞ ചെയ്യുന്നവെന്നാണ് കെ.കെ രമ പറഞ്ഞത്. 7014 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആര്‍.എം.പി സ്ഥാനാര്‍ഥിയും കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്‍റെ ഭര്യയുമായ കെ.കെ രമ വിജയിച്ചത്. മെയ് 4ന് ടി.പി ചന്ദ്രശേഖന്‍ കൊല്ലപ്പെട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രമയുടെ നിയസഭ പ്രവേശനമെന്നതും ഏറെ ശ്രദ്ധേയമാണ്.