Kerala

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതി തള്ളി

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സർവകലാശാല മുൻ വി.സി, രജിസ്ട്രാർ, അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

സിപിഐഎം ബന്ധം ഉള്ളവർക്ക് നിയമനം നൽകി എന്നതാണ് കേസ്. മുൻ വി.സി അടക്കം ഉള്ളവരെ പ്രതികളാക്കി നേരത്തെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. അസിസ്റ്റന്റ് നിയമത്തിൽ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടരന്വേഷണം നടത്തിയാണ് പ്രതികൾക്കെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായി ക്രൈംബ്രാഞ്ചും അറിയിച്ചു.