കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് നടപടി. സ്റ്റോപ്പുകളുടെ എണ്ണകൂടുതൽ യാത്രക്കാരുടെ പരിശോധനക്ക് തടസമാകുന്നുവെന്നായിരുന്നു കേരളത്തിന്റെ പരാതി. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക.
Related News
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും
പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. രാവിലെ 11 ന് ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവരുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
തിരുവല്ലയിലെ നരബലി ശ്രമം; അമ്പിളി ഒളിവിലെന്ന് സൂചന
തിരുവല്ല കുറ്റപ്പുഴയില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കേസില്‍ രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില്‍ എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും അമ്പിളിയെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിക്കാതിരുന്നതാണ് ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കിയത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് തിരുവല്ലയിലെ നരബലി ശ്രമ വാര്‍ത്തയും പുറത്തുവരുന്നത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് […]
സംസ്ഥാനത്ത് ഇന്ന് 13,270 പേർക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]